പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

ജയില്‍ വളപ്പിലെ ജോലികള്‍ക്കിടെയാണ് സംഭവം. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം കാണാതാവുകയായിരുന്നു. ജയില്‍ അധികൃതരും പൊലീസും തെരച്ചില്‍ നടത്തുകയാണ്.

 

Top