കാസര്‍ഗോഡ് പോക്സോ കേസില്‍ പ്രതിക്ക് 97 വര്‍ഷം കഠിന തടവ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പോക്സോ കേസില്‍ പ്രതിക്ക് 97 വര്‍ഷം കഠിന തടവ്. ഉദ്യാവര്‍ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്. കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2008 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2008 മുതല്‍ 2017 വരെ പല തവണയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 97 വര്‍ഷം കഠിന തടവിന് പുറമെ എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Top