സര്‍ക്കാരിനെതിരായ ആരോപണം പൊളിയുന്നു; സ്വപ്‌ന സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥയല്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് സര്‍ക്കാരിന്റെ ശബളം പറ്റുന്ന ഉദ്യോഗസ്ഥയല്ലെന്ന് രേഖകള്‍. കൈരളി ന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നത്. ആരോപണവിധേയായ സ്വപ്ന സുരേഷ് സര്‍ക്കാരിലെ ഐടി വകുപ്പിന് കീഴിലെ ജീവനക്കാരിയല്ലെന്ന രേഖകള്‍ ആണ് കൈരളി ന്യൂസിന് ലഭിച്ചത്.

കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡിന് ബാഗ്ലൂര്‍ ആസ്ഥാനമായ വിഷന്‍ ടെക് എന്ന കമ്പനി കരാര്‍ വ്യവസ്ഥയില്‍ നല്‍കിയ ജീവനക്കാരിയാണ് സ്വപ്ന സുരേഷ്. ഐടി വ്യവസായത്തെ പരിഭോഷിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ക്രച്ചര്‍ ലിമിറ്റഡ് .കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സ്പേയിസ് പാര്‍ക്ക് എന്ന പുതിയ ഒരു പ്രോജക്ടിന് തുടക്കം കുറിച്ചു.

ആരംഭം കുറിച്ചെങ്കിലും വേണ്ടത്ര വളര്‍ച്ച കൈവരിക്കാന്‍ കഴിയാതെ പോയ ചേര്‍ത്തല കൊരട്ടി അടക്കമുളള ഐടി പാര്‍ക്കുകളിലേക്ക് വേണ്ടത്ര നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്യേശിച്ചത്. ഇതിനായി ഐസിടി ഡയറക്ടറായിരുന്ന സന്തോഷ് കുറുപ്പിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. എന്നാല്‍ വലിയ നിക്ഷേപം ആകര്‍ഷിക്കുക അടക്കമുളള ജോലികള്‍ ചെയ്യുന്നതിന് ഒരാള്‍ മാത്രം പോര എന്ന നില വന്നപ്പോള്‍ ഒരു ഉദ്യോഗസ്ഥനെ കൂടി കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു.

ഉന്നത വ്യവസായിക നയതന്ത്രബന്ധങ്ങള്‍ ഉളള ഒരു ഉദ്യോഗസ്ഥനെയായിരുന്നു ഈ പ്രോജക്ടിനായി വേണ്ടിയിരുന്നത്. കെ എസ്ഐടിഇഎല്‍ന്റെ കണ്‍സള്‍ട്ടന്റുകളായ കെപിഎംജിക്കും , പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനേയും നിശ്ചിത യോഗ്യതയുളള ഒരു കണ്‍സള്‍ട്ടന്റിനെ നിശ്ചയിച്ച് തരാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. എന്നാല്‍ കെപിഎംജി കത്തിനോട് പ്രതികരിച്ചില്ല. എന്നാല്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ഉദ്യോഗാര്‍ത്ഥികളെ വിതരണം ചെയ്യുന്ന വിഷന്‍ ടെക് എന്ന സ്ഥാപനം നയതന്ത്രകാര്യലയത്തിലടക്കം ജോലി ചെയ്ത് പരിചയമുളള സ്വപ്ന സുരേഷിന്റെ പേര് നിര്‍ദ്ദേശിച്ചു.

കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ നിശ്ചയിക്കുന്ന തുക നല്‍കാമെന്നാണെങ്കിലും അതിലും വളരെ കുറഞ്ഞ തുകക്ക് സ്വപ്നയെ വിഷന്‍ ടെക് വിട്ട് നല്‍കി. ആറ് മാസത്തേക്കായിരുന്നു ഈ നിയമനം ശബളം അടക്കമുളള എല്ലാ അനുകൂല്യങ്ങളും കരാര്‍ പ്രകാരം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഎല്‍ലിന് നല്‍കും . അവര്‍ അത് വിഷന്‍ ടെകിന് നല്‍കും . വിഷന്‍ ടെക് വഴി സ്ഥാപനത്തിലെത്തിയ സ്വപ്ന സുരേഷിന് അതിലൊരു പങ്ക് ലഭിക്കും.

സര്‍ക്കാരില്‍ നിന്ന ഒരു അനുകൂല്യവും സ്വപ്ന നേരിട്ട് കൈപറ്റിയിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. സ്പേയിസ് പാര്‍ക്ക് പ്രോജക്ടിന് സ്വന്തമായി ഓഫീസ് എടുക്കുന്നത് അധിക പണചിലവ് ഉളള കാര്യമായതിനാല്‍ കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ക്രച്ചര്‍ ലിമിറ്റഡിലെ ജോലി സ്വപ്ന സുരേഷിന് ലഭിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥയെന്ന നിലയിലെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന് ദുബായി നയതന്ത്രഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ഇവരെ സാമാനമായ മറ്റൊരു ജോലിയിലേക്ക് എത്തുകയായിരുന്നു.

Top