നഗരത്തില്‍ പട്ടാപകല്‍ അജ്ഞാതര്‍ ഒരാളെ വെടിവച്ചു കൊന്നു; 25 ലക്ഷം രൂപ കൊള്ളയടിച്ചു

ജിന്‍ഡ്: ഹരിയാനയിലെ തിരക്കേറിയ നഗരത്തില്‍ കാറിലെത്തിയ അജ്ഞാതര്‍ ഒരാളെ വെടിവെച്ചു കൊന്നു.

ഒരു ഫീഡ് മില്ലില്‍ അക്കൗണ്ടന്റായ ചന്ദര്‍പാല്‍ സിങ് (34) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു. നല്‍വാന റോഡിലാണ് സംഭവം.

ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.

മില്ലുടമയുടെ വീട്ടില്‍ നിന്ന് പണവുമായി ഓഫീസിലേക്ക് വരുന്നതിനിടെയാണ് അജ്ഞാതര്‍ ആക്രമിച്ചത്.

ചന്ദര്‍പാല്‍ സിങ്ങ് ഓഫീസിനു മുന്നില്‍ ബൈക്ക് ഓടിച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

കാറിലെത്തിയ അക്രമി സംഘം ചന്ദര്‍പാലിന് നേരെ വെടിയുതിര്‍ക്കുകയും പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഗുരുതരമായി പരുക്കേറ്റ ചന്ദര്‍പാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു.

അജ്ഞാതരായ ആക്രമികള്‍ക്കെതിരെ വകുപ്പ് 302, കൊലപാതകം , 390, മോഷണം വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

മോഷണമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലിസ് വ്യകത്മാക്കുന്നു.

ആക്രമികള്‍ക്കെതിരെ യാതൊരു വിധ സൂചനകളും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.

കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു.

Top