സ്വര്‍ണക്കടത്തു കേസിന്റെ ഗൂഢാലോചന തുടങ്ങിയത് ദുബായില്‍ വച്ചെന്ന് പ്രതികളുടെ മൊഴി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസിന്റെ ഗൂഢാലോചന തുടങ്ങിയത് ദുബായില്‍ വച്ചെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നുവെന്നും ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായില്‍ വെച്ചാണെന്നും സ്വപ്നയെ പിന്നീട് ഇവര്‍ ഡിപ്ലോമാറ്റിക് സൗകര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കി.

2014-ല്‍ സരിത്തും സന്ദീപും റമീസും ദുബായിലായിരുന്നു. അവിടെവെച്ചാണ് ഗൂഢാലോചനയ്ക്ക് തുടക്കം കുറിക്കുന്നത്. നയതന്ത്ര ബാഗിലൂടെ ഇതെങ്ങനെ കടത്തണമെന്നറിയുന്നതിന് വേണ്ടി ഒരു ഡമ്മി പരീക്ഷണം നടത്തി. ബാഗേജ് തടസ്സങ്ങളില്ലാതെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് സ്വപ്നയെ ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്നും പറഞ്ഞു.

പ്രതികള്‍ കസ്റ്റംസിന് നല്‍കിയ മൊഴികളില്‍ നിന്നാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് സന്ദീപും സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്.

Top