രാജ്യത്ത് 60 വയസിന് മുകളിലുള്ള 49 ശതമാനം പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 60 വയസിന് മുകളിലുള്ള 49 ശതമാനം ആള്‍ക്കാര്‍ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം 59.7 കോടി ആള്‍ക്കാറുണ്ടെന്ന് കണക്കാക്കുന്ന 18 മുതല്‍ 44 വയസ് വരെയുള്ള വിഭാഗക്കാരില്‍ 15 ശതമാനം ആള്‍ക്കാര്‍ മാത്രമാണ് കോവിഡ് വാക്‌സിന്റെ ഒന്നാം വാക്‌സിനെടുത്തത്.

അതേസമയം ഇന്ന് പുതിയൊരു കോവിഡ് വാക്‌സിന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. മൊഡേണ വാക്‌സിനാണ് ഡിജിസിഐ ഇന്ന് അനുമതി നല്‍കിയത്. കോവിഷീല്‍ഡിനും കോവാക്‌സിനും സ്പുടിനിക്കിനും ശേഷം രാജ്യത്ത്  ലഭ്യമാകുന്ന നാലാമത്തെ വാക്‌സിനാണ് മൊഡേണ.

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. ഇന്ന് 37,556 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപന നിരക്കാണിത്.

Top