തിരുവനന്തപുരം: ശബ്ദരേഖയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ സംസാരിച്ചതെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി പറഞ്ഞ കാര്യങ്ങളാണ് താന്‍ ഫോണില്‍ പറഞ്ഞത്. ഫോണിലൂടെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനോടാണ് കാര്യങ്ങള്‍ പറഞ്ഞത്. തന്നെ നിര്‍ബന്ധിച്ചാണ് ഇക്കാര്യങ്ങള്‍ പറയിച്ചതെന്നും സ്വപ്ന ഇ.ഡിക്കും ക്രൈംബ്രാഞ്ചിനും മൊഴി നല്കി.