പുലിയന്നൂരില്‍ വാഹനാപകടം;ബൈക്ക് യാത്രക്കാരന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടയം: പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനടുത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വ്യാഴാഴ്ചപുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കോട്ടയം ഭാഗത്തുനിന്നും പാലായിലേക്ക് വരികയായിരുന്ന ജീപ്പിനു പിന്നില്‍ ബൈക്കിടിച്ചാണ് അപകടം.ബൈക്കില്‍ സഞ്ചരിച്ച മറ്റൊരാളെയും ജീപ്പ് ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Top