കര്‍ണാടകയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബംഗളൂരു: കര്‍ണാടക തുമക്കുരുവിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വീരാജ്‌പേട്ട ഹെഗ്ഗളയിലെ പയ്യനാട്ട് സന്തോഷ് (42) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പത്തോടെ സന്തോഷ് സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ സ്റ്റോര്‍ കീപ്പര്‍ ആയിരുന്നു സന്തോഷ്.

Top