കോഴിക്കോട് വാഹനാപകടം: ദമ്പതികള്‍ മരിച്ചു

കോഴിക്കോട്: കല്ലായി പാലത്തിലുണ്ടായ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവര്‍ മരിച്ചത്. ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, അപകടവിവരം സമീപത്തുള്ള ചെമ്മങ്ങാട് പെലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Top