ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്രവിതരണക്കാരന്‍ മരിച്ചു

ACCIDENT

കോട്ടയം: പത്രവിതരണത്തിനിടയില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്രവിതരണക്കാരന്‍ മരിച്ചു. തോട്ടയ്ക്കാട് ചെക്കന്‍ചിറ വീട്ടല്‍ കുര്യാക്കോസ് ബാബു(55)വാണ് മരിച്ചത്.

രാവിലെ പത്രവിതരണത്തിനിടയില്‍ തോട്ടയ്ക്കാട് തെക്കേക്കര പാലത്തിലെ കൈവരിയില്ലാത്ത ഭാഗത്ത് ബൈക്ക് നിയന്ത്രണം തെറ്റി തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ തോട്ടയ്ക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top