ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം; വീടിനുള്ളിലുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു

ന്യൂഡല്‍ഹി : ഷാലിമാര്‍ ബാഘിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. കാന്ത (75), കിരണ്‍ ശര്‍മ്മ (65), സോമവതി (42) എന്നിവരാണ് മരിച്ചത്.

മൂന്ന് കുട്ടികളടക്കം ആറ് പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ടെറസിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് പൊലീസ് അബോധാവസ്ഥയിലായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു.

ആറ് അഗ്‌നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് തീ പടര്‍ന്നതായി അഗ്‌നിശമനസേനയ്ക്ക് വിവരം ലഭിച്ചത്.

Top