ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് മരം വീണ് യാത്രക്കാരന്‍ മരിച്ചു

കാസര്‍ഗോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക്ക് മരം വീണ് ഉണ്ടായ അപകടത്തില്‍ കാറ് യാത്രക്കാരനായ യുവാവ് മരിച്ചു.

കാസര്‍ഗോട് കുണ്ടാര്‍ ഉയിത്തടുക്ക സ്വദേശിയായ സാജിദ് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാജിദും കൂട്ടുകാരന്‍ സംബ്രൂദുമാണ് അപകടകത്തില്‍ പെട്ടത്. വരിമുള്ളേരിയ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് മരം കടപുഴകി കാറിന് മുകളിലേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ സംബ്രൂദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Top