സിനിമയില്‍ പോലും കണ്ടു കാണില്ല ഇത്തരമൊരു ഹീറോയിസം.!

ലിയ അപകടമായേക്കാവുന്ന ഒരു റോഡപകട ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ജെ.സി.ബി തെന്നിമാറി ബൈക്ക് യാത്രികനെ ഇടിക്കാന്‍ വരുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്.

അതിസാഹസികമായാണ് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്. ഭാഗ്യമെന്നോണം അതുവഴി വന്ന ഒരു ബൊലേറോ കാരണം ബൈക്ക് യാത്രികന്റെ ജീവന്‍ രക്ഷപ്പെട്ടു. നേരെ വന്ന ബൊലേറോ പോയി ചെന്നിടിച്ചത് ജെ.സി.ബിക്കു മുന്നിലാണ്.

ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നേരെ വന്ന് ബൈക്കിലേക്ക് ഇടിച്ചുകയറേണ്ട രീതിയിലായിരുന്നു ജെസിബിയുടെ വരവ്.

അപ്പോഴാണ് ഹീറോയായി ബൊലേറോ എത്തിയത്. ജെ.സി.ബിയില്‍ ചെന്നിടിച്ച ബൊലേറോ ബൈക്കിന്റെ ഒരു ഭാഗത്തിനിടിച്ചെങ്കിലും യാത്രികന്റെ ജീവന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രികന്‍ എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തില്‍ കാണാം.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ.’ബൊലേറോ വന്നില്ലായിരുന്നെങ്കില്‍ ആള് പടമായേനെ.. ആയുസ്സുണ്ട്’ എന്നിങ്ങനെയാണ് കമന്റുകള്‍.

Top