accident thiruvalla

തിരുവല്ല: വാഹനപരിശോധനയ്ക്കിടെ തിരുവല്ല സിഐയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ജീപ്പ് ഓടിച്ചയാള്‍ പിടിയിലായി. മഞ്ഞാടി സ്വദേശി ജാക്കി സാം വര്‍ക്കിയാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഇടിച്ച് സിഐ രാജീവിനും വഴിയാത്രക്കാരായ മറ്റ് മൂന്നു പേര്‍ക്കുമാണ് പരിക്കേറ്റത്.

സംഭവശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ഞാടിക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സിഐ രാജീവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്നു പേരെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top