ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറു പേര്‍ മരിച്ചു

accident

ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. 12 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 150 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്.

രാവിലെ 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവറും സഹായിയും ഉള്‍പ്പടെ ഇരുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. ദാഹുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം വ്യക്തമല്ല.

Top