ഫോര്‍ട്ടു കൊച്ചിയില്‍ സ്‌കൂള്‍ ബസിനു മുകളിലേക്ക് മരം വീണ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

മട്ടാഞ്ചേരി: ഫോര്‍ട്ടു കൊച്ചിയില്‍ സ്‌കൂള്‍ ബസിനു മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.

അപകട സമയം ഡൈവറെ കൂടാതെ ബസില്‍ ആറ് കുട്ടികളും ആയയും ഉണ്ടായിരുന്നു. ഇവര്‍ ബസിന്റെ പിന്‍ഭാഗത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഫോര്‍ട്ടുകൊച്ചി ചിരട്ടപ്പാലം കാര്‍ത്തികേയ ക്ഷേത്രത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി നസീറിന്റെ (53) രണ്ടു കൈകള്‍ക്കും പരിക്കേറ്റു. ഇയാളെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top