കടലില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ അപകടത്തില്‍; ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം :ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രശാന്തും സുഹൃത്തും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു.

ഇത് മത്സ്യത്തൊഴിലാളികള്‍ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാല്‍ ഇരുവരെയും പെട്ടെന്ന് കാണാതായി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ ആള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top