ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ മോഷണശ്രമം; തടയാന്‍ ശ്രമിച്ച യുവതിയ്ക്ക് അപകടം

ന്യൂഡല്‍ഹി: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ഓട്ടോയില്‍ നിന്ന് താഴെ വീണു.

ഡല്‍ഹിയിലെ സിവില്‍ ലൈനിലാണ് സംഭവം നടന്നത്. യുവതിയും അമ്മയും ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം ഇവരുടെ പേഴ്സ് തട്ടിപ്പറിക്കുകയായിരുന്നു. അമ്മയുടെ കൈയ്യിലുണ്ടായിരുന്ന പേഴ്സ് തട്ടിപ്പറിച്ചതിനു പിന്നാലെ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓട്ടോയില്‍ നിന്ന് താഴെ വീണത്. ഡല്‍ഹിയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന നിധി കപൂര്‍ എന്ന യുവതിയ്ക്കാണ് അപകടം സംഭവിച്ചത്.

യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top