തമിഴ്‌നാട്ടില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, 21 പേര്‍ക്ക് പരിക്ക്

accident

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമനാഥപുരത്തെ ഉച്ചിപുലിക്ക് സമീപമായിരുന്നു അപകടമുണ്ടായത്.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Top