ഒമാനില്‍ ഡിവൈഡറില്‍ ഇടിച്ച വാഹനം കത്തി അപകടം; മൂന്ന് മലയാളികള്‍ മരിച്ചു

accident

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ.അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവര്‍ മലപ്പുറം സ്വദേശികളാണ്.

ഡിവൈഡറില്‍ ഇടിച്ച വാഹനം കത്തിയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരാണ്. സലാല ഖബൂസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Top