മുംബൈയില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ സംഭവം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

accident

മുംബൈ: മുംബൈയിലെ ധാരാവിയില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. ജൂണ്‍ 19ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

അമിത വേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ആളുകളെ ഇടിച്ചു തെറിപ്പിക്കുകയും, പിന്നീട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ബൈക്കിനെയും തട്ടിത്തെറിപ്പിക്കുകയും ശേഷം മറ്റൊരു കാറിനെ ഇടിക്കുകയുമായിരുന്നു.

നിയന്ത്രണം വിട്ട കാറില്‍ സഞ്ചരിച്ചിരുന്ന യുവതി കാറിന്റെ ഡോര്‍ തുറന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ നിന്നും വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top