മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; പതിനഞ്ച് മരണം, 35 പേര്‍ക്ക് പരിക്ക്

ദൂലെ: മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ചു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയില്‍ ദൂലെ ജില്ലയിലെ നിംഗുലിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരതരമാണ്.

ഔറംഗബാദിലേക്ക് പോയ മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു ഡ്രൈവര്‍മാരും മരിച്ചു. മരണസഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു.

Top