ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി നാലര വയസുകാരി മരിച്ചു

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി നാലര വയസുകാരി മരിച്ചു. സോണിയാ വിഹാര്‍ സ്വദേശിയായ ഇഷികയാണ് മരിച്ചത്.

ഡല്‍ഹിയിലെ ഖജുരി ഖാസ് മേഖലയിലാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജെപിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജമുനാ ബസാറിലെ ഹനുമാന്‍ മന്ദിറിലേക്ക് പോകുകയായിരുന്നു ഇവര്‍. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top