ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു, ഒരാള്‍ക്കു പരിക്കേറ്റു

accident

ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ടാണ് ട്രക്കില്‍ ഇടിച്ചത്. കാര്‍ ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പൊലീസ് പറഞ്ഞത്. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി.

Top