കോഴിക്കോട് മതില്‍ ഇടിഞ്ഞു വീണ് അപകടം; ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ പണിക്കര്‍ റോഡില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏഴ് വയസുകാരന്‍ മരിച്ചു.

നാലുകുടിക്കല്‍ ദയാലുവിന്റെ മകന്‍ അവിനാശ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോട്ടൂളി സരസ്വതി വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവിനാശ്.

Top