കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു

കാസര്‍ഗോട്: കാസര്‍ഗോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരണമടഞ്ഞത്. ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നവാഫ് റോഡില്‍ വീഴുകയും ഈ സമയം എതിരെ വന്ന ലോറി കയറുകയുമായിരുന്നു.

Top