കാട്ടാക്കടയില്‍ ഹോം അപ്ലയന്‍സസ് ഗോഡൗണിന് തീപിടിച്ച് കാവല്‍ക്കാരന്‍ മരിച്ചു

fire

തിരുവനന്തപുരം: കാട്ടാക്കട പേഴുംമൂടില്‍ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സസ് ഗോഡൗണിന് തീപിടിച്ച് കാവല്‍ക്കാരന്‍ മരിച്ചു. പൂവച്ചല്‍ കാപ്പിക്കാട് സ്വദേശി സുരേന്ദ്രന്‍നായര്‍ (75) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ഗൃഹോപകരണങ്ങളും ഇലക്ട്രിക്ക് സാധനങ്ങളും ഫര്‍ണിച്ചറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിനായിരുന്നു തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടാകുമ്പോള്‍ കാവല്‍ക്കാരനായ സുരേന്ദ്രന്‍ ഉറക്കത്തിലായിരുന്നു. അതിനാല്‍ തീ പടര്‍ന്നത് സുരേന്ദ്രന്‍ അറിഞ്ഞില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Top