മലപ്പുറത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

-accident

മലപ്പുറം: ചങ്ങരംകുളം മേലേമാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനപാതയില്‍ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. വയനാട് കാക്കവയല്‍ തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ ഫാത്തിമ (55) ആണ് മരിച്ചത്.

ഹസൈനാര്‍ (60), ബന്ധുവായ കാടാമ്പുഴ കണ്ണംതൊടി അബ്ദുറഹിമാന്റെ ഭാര്യ താഹിറ (38) മകള്‍ അല്‍ഫ (10), മിനിലോറിയിലുണ്ടായിരുന്ന തൃശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി ജയപ്രകാശ് (56), എറണാകുളം അമ്പാമട്ടത്തില്‍ സജീഷ് (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ താഹിറയെ തൃശൂരിലെ ആശുപത്രിയിലും, മറ്റുള്ളവരെ ചങ്ങരംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Top