മദ്യ ലഹരിയില്‍ വ്യവസായി ഹോട്ടലിന്റെ ടെറസില്‍ നിന്നും വീണ് മരിച്ചു

airport suicide

ന്യൂഡല്‍ഹി: മദ്യ ലഹരിയിലായിരുന്ന വ്യവസായി ഹോട്ടലിന്റെ ടെറസില്‍ നിന്നും വീണ് മരിച്ചു. ഡല്‍ഹിയിലെ താജ് മാന്‍സിംഗ് ഹോട്ടലിന്റെ ടെറസില്‍ നിന്നും വീണ് എന്‍ആര്‍ഐ വ്യവസായിയായ നരേന്ദര്‍ എ. മംഗളം (48) ആണ് മരിച്ചത്.

അമിതമായി മദ്യപിച്ചിരുന്ന മംഗളം ടെറസില്‍ നിന്നു കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ബംഗളൂര്‍ സ്വദേശിയാണ് മംഗളത്തിന്റെ മാതാവ്. ഇയാളുടെ കുടുംബം ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് സൂചന.

Top