രോഗിയെയുമായി പോയ ജീപ്പ് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം; രോഗി മരിച്ചു

accident

കണ്ണൂര്‍: രോഗിയെയുമായി പോയ ജീപ്പ് മണ്‍ തിട്ടയിലിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. കേളകം ചെട്ട്യാംപറമ്പില്‍ പുന്നവേലില്‍ ജോസഫ് (70) ആണ് മരിച്ചത്. ചൊവ്വാഴ്ച 12 മണിയോടെ കണ്ണവം വനം വകുപ്പ് ഓഫീസിന് സമീപമായിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ചെട്ട്യാംപറമ്പിലെ പുത്തന്‍ പുരയ്ക്കല്‍ രാജീവന്‍ (46), ജോസഫിന്റെ ബന്ധുക്കളായ ബിജു (30), ബിബിന്‍ (25), ചെട്ട്യാംപറമ്പ് സ്വദേശികളായ സുബ്രഹ്മണ്യന്‍ (55), ജയന്‍ (50) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനി കൂടിയതിനാല്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ജോസഫിനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസിനെ കെ.എസ്.ആര്‍.ടി.സി ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് അപകടത്തില്‍ പെട്ടത്.

Top