റോഡിലെ കുഴി അപകടത്തിന് കാരണമായി; കൊച്ചിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. റോഡിലെ കുഴിയില്‍ വീണ ഉമേഷ് കുമാര്‍ എന്ന യുവാവിന്റെ ദേഹത്ത് കൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു.

ഇടുക്കി കുളമാവ് സ്വദേശിയാണ് ഉമേഷ് കുമാര്‍. എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷനു സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കുഴിയാണ് അപകടത്തിന് കാരണം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായിരുന്നു ഉമേഷ്.

Top