ബൈക്കും സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം; ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: ബൈക്കും സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ ഹവീന്ത കുമാര്‍ 21 ആണ് മരിച്ചത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഇലക്ഷന്‍ പ്രചാരണം കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഞാണ്ടൂര്‍ക്കോണം ആളിയില്‍ത്തറട്ട ശാരദാനിലയത്തില്‍ ഹേമന്ത് കുമാറിന്റെയും വിജയകുമാരിയുടെയും മകനാണ് ഹവീന്ത് കുമാര്‍. ഹേമ സഹോദരിയാണ്.

Top