എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം കാരിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന്‍ ആദിലാണ് മരിച്ചത്.

ആദില്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാരിക്കോട് പെട്രോള്‍ പമ്പിനടുത്തു വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Top