കോഴിക്കോട് കാറും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കാറും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയായ മുനവര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.

Top