ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴു വയസുകാരന്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു വയസുകാരന്‍ മരിച്ചു.

കാറിന്റെ പിന്‍സീറ്റിലിരുന്ന കുട്ടിയുടെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് കുടുങ്ങിയാണ് മരണം സംഭവിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജ്ജിന്റെയും മറിയത്തിന്റെയും മകന്‍ ജോഹനാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപമായിരുന്നു അപകടം.

ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലെ ഭാര്യയുടെ വീട്ടിലേക്ക് കാറില്‍ വരികയായിരുന്നു തോമസ് ജോര്‍ജ്ജും കുടുംബവും. തോമസ് ജോര്‍ജ്ജ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. മാര്‍ത്താണ്ഡത്ത് നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും മറ്റു യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകട്ടില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Top