കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വാളകം: കൊട്ടാരക്കരയിലെ വാളകത്ത് കെ.എസ്.ആര്‍.ടി.സി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പൊള്ളലേറ്റു. ഇവരുടെ നില ഗുരുതരമാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട രണ്ട് വണ്ടികളും കത്തിനശിച്ച അവസ്ഥയിലാണ്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

Top