പെരുമ്പാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസില്‍ ഉള്‍പ്പെടെ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മാറമ്പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസില്‍ ഉള്‍പ്പെടെ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്.

നിയന്ത്രണം വിട്ട കാര്‍ ആദ്യം മറ്റൊരു കാറിലാണ് ഇടിച്ചത്. ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി വണ്ടന്‍മേട് സ്വദേശി കരിമ്പാനയ്ക്കല്‍ ജോസഫ് ചാക്കോ (51) ആണ് അപകടത്തില്‍ മരിച്ചത്.

ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top