കണ്ണൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

accident

കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്ന് വെള്ളറങ്ങലില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.

തലശേരി ഇല്ലിക്കുന്ന് ഷാജിറ മന്‍സിലില്‍ റഫീഖിന്റെ മകന്‍ റസ്മില്‍ (28) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഇല്ലിക്കുന്നിലെ സജീറി(23)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 5.15 ഓടെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ടു മറിഞ്ഞ സ്‌കൂട്ടര്‍ നിരങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നു. തലശേരി ഗ്രേറ്റ് ബില്‍ഡേഴ്‌സിലെ ജീവനക്കാരാണ് ഇവര്‍.

Top