കാറിന്റെ പിന്‍ഭാഗത്തു ടിപ്പര്‍ ലോറി ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂരിലെ അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ കണ്ണൂര്‍ നെടുങ്ങോം സ്വദേശിയായ ബിനീഷ് മാത്യു (42) ആണ് മരിച്ചത്.

തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം നടന്നത്. കോട്ടയത്ത് ബിസിനസ് നടത്തുന്ന ബിനീഷ് കണ്ണൂരില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്‍ഭാഗത്തു ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ബിനീഷ് മരിച്ചിരുന്നു. സുനിത മേരിയാണ് ബിനീഷിന്റെ ഭാര്യ. മക്കള്‍- അഭയ്, ആല്‍വിന്‍, ആഗ്‌നസ്.

Top