ആന്ധ്രാപ്രദേശില്‍ മിനിബസ് ലോറിയിലിടിച്ച് അപകടം; ഏഴ് പേര്‍ മരിച്ചു

accident

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ മിനി ബസ് ലോറിയിലിടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

തനകല്‍ ഗ്രാമത്തിന് സമീപത്തായി ദേശീയ പാതയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Top