മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് കാര്‍ റയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം

accident

കൊച്ചി: കൊച്ചി വൈറ്റിലയില്‍ മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് കാര്‍ റയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം. കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി അര്‍ജുന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 8.45 നായിരുന്നു അപകടമുണ്ടായത്. കാറിന് പിന്നില്‍ ലോറി ഇടിച്ചതാണ് അപകടകാരണം എന്നാണ് നിഗമനം. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കാര്‍ താഴേയ്ക്ക് വീഴുകയായിരുന്നു.

വാഹനം താഴേയ്ക്ക് വീണപ്പോള്‍ റയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് എറണാകുളം-കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Top