യമുനാ എക്സ്പ്രസ് വേയില്‍ വാഹനാപകടം; എട്ട് പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

accident

ന്യൂഡല്‍ഹി: ഡല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് ബസും ട്രാമും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി – ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ബസിന്റെ പകുതി ഭാഗവും തകര്‍ന്നു. ബസിനകത്തേക്ക് ട്രാം ഇടിച്ചു നില്‍ക്കുകയായിരുന്നു.

Top