ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

accident

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു.

സ്വകാര്യ ബസ് ജീവനക്കാരായ മണ്ണഞ്ചേരി സ്വദേശി വിപിന്‍ (20), രാജീവ് (25) ആലപ്പുഴ സ്വദേശി അഹമ്മദ് ബാദുഷ എന്നിവരാണ് മരിച്ചത്.

ബൈക്കുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.

Top