തലയോലപ്പറമ്പില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കള്‍ മരിച്ചു

accident

കോട്ടയം: തലയോലപ്പറമ്പ് വടയാറില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം, കോട്ടയത്ത് തന്നെ മറ്റൊരു അപകടത്തില്‍ വയോധികന്‍ മരിച്ചിരുന്നു. പാലായില്‍ ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ വയോധികന്‍ മരിച്ചത്.

പാലാ വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്. മറ്റൊരു അപകടത്തില്‍ പരിക്കേറ്റ ശബരിമല തീര്‍ഥാടകനുമായി പോയ ആംബുലന്‍സാണ് ബൈക്കില്‍ ഇടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

Top