കോഴിക്കോട് വൈദ്യുതിത്തൂണില്‍ ബൈക്കിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

accident

കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ കണ്ണങ്കര സ്വദേശികളായ നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്.

വൈദ്യുതിത്തൂണില്‍ ബൈക്കിടിച്ചായിരുന്നു അപകടം. പുതുവത്സരാഘോഷം കഴിഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top