കെഎസ്ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം; നിരവധി പേര്‍ക്ക് പരിക്ക്

accident

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാലോട് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് ഓര്‍ഡിനറി ബസ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. പരിക്കേറ്റ യാത്രക്കാരെ ആറ്റിങ്ങല്‍ പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആശുപത്രികളില്‍ എത്തിച്ചു.

Top