ഷൂട്ടിങ് സെറ്റിൽ അപകടം; തമിഴ് നടൻ നാസറിന് പരിക്ക് പറ്റി

തെലങ്കാന: ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക് പറ്റി. തെലങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊത്തുള്ള രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റുകൂടിയാണ് നാസർ.

Top