ഉത്തരകൊറിയയില്‍ ബസപകടം; 32 ചൈനീസ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 36 മരണം

Accident

പ്യോംങ്യാംഗ്: ഉത്തരകൊറിയയില്‍ ബസപകടത്തെ തുടര്‍ന്ന് 32 ചൈനീസ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 36 പേര്‍ മരിച്ചു. ഹ്യാംഗ്‌ചെ പ്രവിശ്യയിലാണ് അപകടമുണ്ടായത്.

പാലത്തില്‍ നിന്നും ബസ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top