സലാലക്കടുത്ത് വാഹനാപകടം; മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

സലാല:സലാലക്കടുത്ത് മുഗ്‌സെയിലില്‍ വാഹനാപകടത്തില്‍ മലായാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി നൗഷാദ് ഉള്‍പ്പടെ രണ്ട് പേരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറോളം ബംഗ്ലാദേശ് സ്വദേശികള്‍ക്കും പരിക്കുണ്ട്.

വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍.

Top